LATEST NEWS :

ദുബായില്‍ വാഹനാപകടം: അടുത്തില സ്വദേശി മരിച്ചു ::
ദുബായില്‍ വാഹനാപകടം: അടുത്തില സ്വദേശി മരിച്ചു
പയ്യന്നൂര്‍: ദുബായിലുണ്ടായ വാഹനാപകടത്തില്‍ പഴയങ്ങാടി അടുത്തില സ്വദേശി മരണമടഞ്ഞു. അടുത്തില പറയന്തരവളപ്പില്‍ പ്രദീപന്‍ (36) ആണ് മരിച്ചത്. ഷാര്‍ജ മൈസലുന്‍ പ്രിന്റിംഗ് പ്രസിലും ഷാര്‍ജ ഫ്രീസോണിലെ ഡിസൈന്‍ ഇങ്ക് പരസ്യ കമ്പനിയിലും ജോലി ചെയ്തിരുന്നു. നേരത്തെ അജ്മാനിലെ പെന്‍ പ്രിന്റിംഗ് പ്രസില്‍ ജോലി ചെയ്തിരുന്നു. ഷാര്‍ജ അംബാസിഡര്‍ സ്‌കൂളിലെ അധ്യാപിക രചനയാണ് ഭാര്യ. മകന്‍ അദീപ്. ദുബൈയിലെ സംഗീത സദസുകളില്‍ നിറസാന്നിധ്യമായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ നടപടി തുടങ്ങി.
 
Images Of The Day