LATEST NEWS :
ബിനോയ് കോടിയേരിക്ക് യാത്രാവിലക്ക് ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞു
ദുബായ്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായ് കോടതി യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനുള്ള iwc da vinci replica watches ബിനോയിയുടെ ശ്രമം വിഫലമായി. അദേഹത്തെ ദുബായ് വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു. ജാസ് ടൂറിസം കമ്പനി നല്‍കിയ ചെക്ക് കേസിലാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ബിനോയിയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തിട്ടുണ്ട്. മറ്റൊരാളുടെ പാസ്‌പോര്‍ട്ട് പകരം നല്‍കി പാസ്‌പോര്‍ട്ട് തിരികെ വാങ്ങിക്കാന്‍ ബിനോയ് ശ്രമം തുടങ്ങിയിട്ടുണ്ട്. യാത്രാവിലക്ക് നീക്കം ചെയ്യാന്‍ അദേഹം കോടതിയില്‍ അപേക്ഷയും നല്‍കി. കഴിഞ്ഞ ജനുവരി 20നാണ് ജാസ് ടൂറിസത്തിന്റെ പാര്‍ട്ണര്‍ ദുബായിലെ അല്‍മര്‍സൂക്കി തനിക്ക് ബിനോയ് കോടിയേരി 13 കോടി രൂപ നല്‍കാനുണ്ടെന്ന് കാണിച്ച് സി.പി.എം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്. 24ന് ഇക്കാര്യം വാര്‍ത്തയായി പുറത്തുവന്നു. എന്നാല്‍ 25ന് തനിക്കെതിരെ യാതൊരു കേസും ഇല്ലെന്ന് ബിനോയ് കോടിയേരി മാധ്യമങ്ങളെ അറിയിച്ചു. കേസില്ലെന്ന് തെളിയിക്കാന്‍ രണ്ട് രേഖകളും അദേഹം ഹാജരാക്കി. ദുബായ് പോലീസ് നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും കോടതി നല്‍കിയ രേഖയുമായിരുന്നു ബിനോയ് ഹാജരാക്കിയത്. അന്ന് തന്നെ സി.പി.എം സംസ്ഥാന നേതൃത്വം ബിനോയിക്കെതിരായ ആരോപണം വ്യാജ വാര്‍ത്തയാണെന്ന് പത്രക്കുറിപ്പും ഇറക്കി. ബിനോയിക്കെതിരെ ദുബായില്‍ യാതൊരു കേസും ഇല്ലെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായി അദേഹം ദുബായിലേക്ക് പോവുകയും ചെയ്തു. ബിനോയ് ദുബായില്‍ എത്തിയതിന് ശേഷം ഫിബ്രുവരി ഒന്നിനാണ് ജാസ് ടൂറിസം കോടതിയില്‍ പരാതി നല്‍കിയത്. ഇതിലാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ ബിനോയിക്ക് ദുബായില്‍ നിന്ന് മറ്റൊരിടത്തേക്കും പോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കുകയാണ്. ബിനോയിക്ക് യാത്രാ വിലക്ക് ഉണ്ടെന്ന കാര്യം സഹോദരന്‍ ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് സ്ഥിരീകരിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതുപോലെ 13 കോടിരൂപയുടെ കേസില്ലെന്നും 1 കോടി 72 ലക്ഷം രൂപയുടെ ചെക്ക് കേസ് മാത്രമേ ഉള്ളൂവെന്നും ബിനീഷ് പറഞ്ഞു. യാത്രാ വിലക്കിനെതിരെ ബിനോയ് കോടതിയെ സമീപിക്കുമെന്നും ബിനീഷ് വ്യക്തമാക്കി.
 
13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റബര്‍ ടാപ്പിംഗ് തൊഴിലാളി പിടിയില്‍
എ.എസ്.ഐയെ അക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
Images Of The Day