LATEST NEWS :
എ.എസ്.ഐയെ അക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍: ടൗണ്‍ എ.എസ്.ഐ ധര്‍മ്മരാജനെ അക്രമിച്ച കേസില്‍ രണ്ടുപേരെ ടൗണ്‍ പോലീസ് പിടികൂടി. കൊറ്റാളി സ്വദേശികളായ എന്‍.ഉണ്ണി (29), സുബിന്‍ പ്രകാശ് (34) എന്നിവരാണ് പിടിയിലായത്. മിനിഞ്ഞാന്ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കക്കാട് കൊമ്പ്രക്കാവ് ഉത്സവസ്ഥലത്ത് സംഘര്‍ഷം നടക്കുന്നതറിഞ്ഞ് എത്തിയ എ.എസ്.ഐയെ കയ്യേറ്റം ചെയ്യുകയും നിലത്തിട്ട് ചവിട്ടുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിനാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
 
13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റബര്‍ ടാപ്പിംഗ് തൊഴിലാളി പിടിയില്‍
ബിനോയ് കോടിയേരിക്ക് യാത്രാവിലക്ക് ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞു
Images Of The Day