LATEST NEWS :
എന്‍ഡോസള്‍ഫാന്‍ ഒരു ഇരകൂടി ::


1994 ഡിസംബര്‍ 31ന് പ്രസിദ്ധീകരണം ആരംഭിച്ചു തളിപ്പറമ്പ് സഹകരണബാങ്കിലെ നാല് കോടി രൂപയുടെ വെട്ടിപ്പ് പുറത്തുകൊണ്ട് വന്ന് ജനശ്രദ്ധ നേടി. കോളേജ് വിദ്യാര്‍ത്ഥിനികളായ ആലക്കോട്ടെ ശ്രീജ, സബിത എന്നിവരുടെ ആത്മഹത്യയെ തുടര്‍ന്ന് സെക്‌സ് റാക്കറ്റി ന് എതിരേ ആഞ്ഞടിച്ച് പത്രപ്രവര്‍ത്തനത്തിലെ പ്രതിബദ്ധത അടയാളപ്പെടുത്തി. പരിസ്ഥിതി സംരക്ഷണം, ആദിവാസി-ദളിത്-മത ന്യൂനപക്ഷ അവകാശ സംരക്ഷണം, ഭൂമാഫിയ-പെണ്‍വാണിഭ മാഫിയ, അബ്ക്കാരി-മയക്കുമരുന്ന് റാക്കറ്റ്, സാമൂഹ്യവിരുദ്ധലോബി എന്നിവയ്ക്ക് എതിരേയുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട്, വികസനത്തിലെ ജനപക്ഷപാതിത്വം, പ്രതിരോധ പ്രവര്‍ത്തനങ്ങളോടുള്ള ആഭിമുഖ്യം എന്നിവയിലൂടെ പത്രപ്രവര്‍ത്തനത്തിലെ ജനാധിപത്യ ധാരയ്‌ക്കൊപ്പം നില്‍ക്കാനും രാഷ്ട്രീയ ആത്മീയ മണ്ഡലങ്ങളിലെ ജീര്‍ണ്ണതകളും കക്ഷിരാഷ്ട്രീയ അക്രമങ്ങള്‍ക്കും എതിരേ ജനകീയ മനസാക്ഷിയുടെ വെളിപ്പെടുത്തലുകളാകാനും ശ്രമം നടത്തിക്കൊണ്ടേയിരിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ പ്രധാന സായാഹ്ന പത്രങ്ങളില്‍ ഒന്നായി മാറിയ 'മക്തബ്' ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയുടെ സ്വന്തം പത്രമാണ്. വാര്‍ത്തകളിലെ സത്യസന്ധതക്കൊപ്പം സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നങ്ങളെ കുറിച്ചുള്ള പഠനാര്‍ഹമായ ലേഖനങ്ങളും വളര്‍ന്നു വരുന്ന എഴുത്തുകാരുടെ രചനകള്‍ക്ക് വെളിച്ചമേകിയ 'വെള്ളിരേഖ'യും സവിശേഷതയാണ്. സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നങ്ങളെ കുറിച്ചുള്ള വേറിട്ട ശബ്ദമാണ് മക്തബിന്റ‍െ മുഖപ്രസംഗം.
Images Of The Day