LATEST NEWS :
മണല്‍ വില വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കണം
കണ്ണൂര്‍: അഴീക്കല്‍ പോര്‍ട്ടില്‍ നിന്നും മാന്വല്‍ ട്രഡ്ജിങ്ങ് വഴി നീക്കം ചെയ്യുന്ന മണലിന്റെ വില മൂന്നിരട്ടിയാക്കി വര്‍ദ്ധിപ്പിച്ച നടപടി സര്‍ക്കാര്‍ അടിയന്തരമായും replica rolex datejust watches പിന്‍വലിക്കണമെന്ന് ലേബറേഴ്‌സ് വെല്‍ഫേര്‍ കോ-ഓപ്പ് സൊസൈറ്റി പ്രസിഡണ്ട് കെ. സുരേന്ദ്രന്‍, പോര്‍ട്ട് കമ്മിറ്റി കണ്‍വീനര്‍മാരായ കെ.വി. ഹാരിസ്, കെ.പി. നൗഷാദ് എന്നിവര്‍ തുറമുഖ വകുപ്പ് മന്ത്രിക്കും പോര്‍ട്ട് ഡയരക്ടര്‍ക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. മണലിന്റെ വില മൂന്നിരട്ടിയാണ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. കൂടാകെ വൈഹിക്കിള്‍ പാസ് ചാര്‍ജ് 20 രൂപയില്‍ നിന്നും 200 രൂപയാക്കി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. 2011 മാര്‍ച്ച് ഒന്ന് മുതല്‍ ബാധകമാക്കിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ടണ്ണിന് 50 രൂപ നിരക്കില്‍ പോര്‍ട്ടില്‍ അടക്കേണ്ട വില 150 രൂപയായും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. മണല്‍ മേഖലയില്‍ ജോലി ചെയ്യുന്ന അഴീക്കല്‍ പോര്‍ട്ടിലെ തൊഴിലാളികളെയും കുടുംബങ്ങളെയും മേല്‍ നടപടി സാരമായി ബാധിച്ചിരിക്കുകയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ശ്രീകണ്ഠപുരം ബസ്സ്റ്റാന്റില്‍ മദ്യപന്‍മാരുടെയും സാമൂഹ്യവിരുദ്ധരുടെയും അഴിഞ്ഞാട്ടം
ശ്രീകണ്ഠപുരം: ബസ്സ്റ്റാന്റിലും പരിസരങ്ങളിലും മദ്യപന്‍മാരുടെ അഴിഞ്ഞാട്ടം വര്‍ദ്ധിച്ചു. എല്ലാ ദിവസവും സന്ധ്യമുതല്‍ രാത്രി വൈകുവോളം ബസ്സ്റ്റാന്റില്‍ മദ്യപന്‍മാര്‍ അഴിഞ്ഞാടുക പതിവായിട്ടുണ്ട്. അവധി ദിനങ്ങളിലും ഇവര്‍ വിലസുകയാണ്. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ബസ്സ്റ്റാന്റില്‍ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ബസ് കാത്തിരിപ്പ് സ്ഥലത്തും മറ്റും എത്തുന്ന മദ്യപന്‍മാര്‍ ഛര്‍ദ്ദിക്കുന്നതും മറ്റും യാത്രക്കാര്‍ക്ക് ഏറെ ദുരിതമാണുണ്ടാക്കുന്നത്. മിക്ക ദിനങ്ങളിലും മദ്യപിച്ചെത്തുന്ന സംഘങ്ങള്‍ കയ്യാങ്കളിയിലേര്‍പ്പെടുന്നതും പതിവായിട്ടുണ്ട്. രാത്രിയില്‍ പോലീസ് പരിശോധന ഇല്ലാത്തത് മദ്യപാനികള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും ഗുണമായി മാറിയിട്ടുണ്ട്. ബൈക്കുകളിലും മറ്റും എത്തുന്ന സാമൂഹ്യവിരുദ്ധ സംഘങ്ങളും രാത്രിയില്‍ ബസ്സ്റ്റാന്റില്‍ തമ്പടിക്കുന്നതും വിവിധ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും വര്‍ദ്ധിച്ചിട്ടും നടപടിയുണ്ടായിട്ടില്ല.
സിവില്‍ സര്‍വ്വീസ് ഓണ്‍ലൈന്‍ അപേക്ഷ: എം.എസ്.എഫ് ഹെല്‍പ്‌ഡെസ്ക്ക് ആരംഭിച്ചു
കണ്ണൂര്‍: യൂണിയന്‍ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്നതിനായി ഹെല്‍പ് ഡെസ്ക്ക് ആരംഭിക്കുവാന്‍ എം.എസ്.എഫ് ജില്ലാ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 9847950904, 9947508291 കണ്ണൂര്‍ യൂനിവേഴ്‌സിറ്റി പരീക്ഷാ നടത്തിപ്പ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള നീക്കം ഏത് വിധേനയും ചെറുത്ത് തോല്‍പ്പിക്കണമെന്ന് യോഗം ഓര്‍മ്മപ്പെടുത്തി. നസീര്‍ അത്തായക്കുന്ന് (പാരലല്‍), സാനിര്‍ എ.കെ. (അറബിക്), ആശിക്ക് മുക്കണ്ണി (പ്രൊഫഷണല്‍), ഷക്കീര്‍ മുക്കുന്ന് (ബാലവേദി) എന്നിവരെ വിങ്ങ് കണ്‍വീനറായി തിരഞ്ഞെടുത്തു. ഫൈസല്‍ ചെറുകുന്നോന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന യൂത്ത്‌ലീഗ് പ്രവര്‍ത്തക സമിതി അംഗം കെ.പി. താഹിര്‍, അബ്ദുള്‍റഹ്മാന്‍ പെരുവണ, ജാഫര്‍ സാദിഖ് സംസാരിച്ചു. റിയാസ് മുണ്ടേരി സ്വാഗതവും ശാക്കിര്‍ ആടൂര്‍ നന്ദിയും പറഞ്ഞു.
പടവില്‍ മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം
തളിപ്പറമ്പ: കുപ്പം പടവില്‍ മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം 4 മുതല്‍ 7 വരെ തീയതികളില്‍ നടക്കും. 4ന് രാവിലെ നടുവലത്ത് പുടയൂര് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പൂജാകര്‍മ്മങ്ങള്‍ നടക്കും. വൈകുന്നേരം 4 മണിക്ക് മലയിറക്കലിന് ശേഷം മുത്തപ്പന്‍ വെള്ളാട്ടം. രാത്രി കാഴ്ച വരവ്, കോല്‍ക്കളി ഉണ്ടായിരിക്കും. 5, 6, 7 തീയതികളില്‍ മുത്തപ്പന്‍ വെള്ളാട്ടവും പുലര്‍ച്ചെ തിരുവപ്പനയും ഉണ്ടായിരിക്കും.
പഞ്ചായത്ത് ബജറ്റ്: ആലക്കോട് കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് 4.70 ലക്ഷം
ആലക്കോട്: പാര്‍പ്പിടത്തിന് 2,33,25,000 രൂപയും കൃഷി, മൃഗസംരക്ഷണം എന്നിവയ്ക്ക് 49,25,000 രൂപയും വകയിരുത്തി കൊണ്ടുള്ള ബജറ്റ് ആലക്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചു. 13,62,99,000 രൂപ വരവും 13,53,91,000 രൂപ ചെലവും 9,08,000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. റോഡ് വികസനം 8688000, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 58621000, പട്ടികജാതി-വര്‍ഗ വികസനം 3681000, പുഴയോര സംരക്ഷണം 500000, മാലിന്യ സംസ്കരണ സ്ഥലം വാങ്ങലും ശുചീകരണ പ്രവര്‍ത്തനത്തിനും 800000 എന്നിങ്ങനെ വകയിരുത്തി. വയോജനങ്ങള്‍ക്ക് ആയുര്‍വേദ മരുന്ന് വാങ്ങാന്‍ 400000, കുടിവെള്ളത്തിന് 760000, ആലക്കോട് തേര്‍ത്തല്ലി ടൗണുകളില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ 473000 എന്നിങ്ങനെ നീക്കിവച്ചു. പ്രസിഡണ്ട് ജോസ് വട്ടമലയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡണ്ട് കവിതാ ഗോവിന്ദനാണ് ബജറ്റ് അവതരിപ്പിച്ചത്.
Images Of The Day